പാലാ: ഇന്നലെ പാലാ ടൗണിൽ കറങ്ങാനിറങ്ങിയ ആറ് പേർ പാലാ പൊലീസിന്റെ 'ചൂരലടി"യുടെ ചൂടറിഞ്ഞു. ഇതിൽ രണ്ട് പേർ ഹെൽമെറ്റ് പോലും വെയ്ക്കാതെ ബൈക്കിൽ വന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ്. പാലാ സി.ഐ. വി. എ. സുരേഷിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവശ്യമില്ലാതെ എത്തിയവരെ ഓടിച്ചത്. വരും ദിവസങ്ങളിൽ ഇത്തരം പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും വെറുതെ ചുറ്റിക്കറങ്ങാൻ വരുന്നവർക്കെതിരെ കേസെടുക്കുമെന്നും സി. ഐ. പറഞ്ഞു. വളരെ അത്യാവശ്യമായി ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് പാലാ പൊലീസ് സ്റ്റേഷനിൽ നിന്നും പാസ് കൊടുക്കുന്നുണ്ട്. ഇന്നലെ ഇത്തരം നാൽപ്പതോളം പാസുകൾ നൽകിയതായും സി. ഐ. വി. എ. സുരേഷ് പറഞ്ഞു.