അടിമാലി.: കൊറോണ വൈറസിന്റെ സാന്നിധ്യം പടർന്ന് പിടിക്കുന്ന സാഹചര്യം മുതലാക്കി പൊതു വിപണിയിൽ കരിഞ്ചന്ത , പൂഴ്തിവെപ്പ് എന്നിവ തടയാൻ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദ്ദേശം അനുസരിച്ച് രൂപീകരിച്ച സ്വകാഡ് ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ സൂപ്പർ മാർക്കറ്റുകൾ, പലവ്യഞ്ജന മൊത്ത വിതരണചില്ലറ വിതരണ സ്ഥാപനങ്ങൾ, പച്ചക്കറി മൊത്ത വിതരണചില്ലറ വിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരശോധന നടത്തിയത്.അമിത വില ഈടാക്കുന്നുണ്ടോ എന്നും വിലവിവരപട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും കുപ്പി വെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നതടക്കം ദേവികുളം താലൂക്കിലെ അടിമാലി, മൂന്നാർ, മറയൂർ, എന്നീ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി.
പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ എൻ.ശ്രീകുമാർ, റേഷനിംഗ് ഇൻസെപക്ടർമാരായ പി.ബി അജിത്ത് കുമാർ,എൻ.രവികുമാർ,ആർ. രാജിവ് എന്നിവർ പങ്കെടുത്തു, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും, ഉപഭോക്താക്കൾക്ക് ബില്ല് നൽകാതിരിക്കുകയും ചെയ്ത വ്യാപാരികൾക്ക് താക്കീത് നൽകുകയും ജില്ല കളക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു, ദേവികുളം താലൂക്കിലെ മറ്റ് മേഖലകളിൽ വരും ദിവസങ്ങളിൽ സ്‌ക്വാഡ് പരിശോധന നടത്തും, അവശ്യവസ്തുക്കൾക്ക് അമിത വില ഈടാക്കൽ, പൂത്തിവയപ് എന്നിവ ശ്രദ്ധയിൽ പെട്ടാൽ അവശ്യവസ്തുനിയമപ്രകാരവും, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരവും കർശന നടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫിസർ അറിയിച്ചു.