ചങ്ങനാശേരി: കറുകച്ചാൽ തോട്ടയ്ക്കാട് റോഡിൽ തോട്ടയ്ക്കാട് ആശുപത്രിക്കവലയ്ക്ക് സമീപം കാർ കലുങ്കിലിടിച്ച് അപകടം. വളവ് തിരിയുന്നതിനിടയിൽ കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഈ ഭാഗത്ത് നിരവധി അപകടവളവുകളാണുള്ളത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവാണ്.