seva

കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതി നഗരത്തിലെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി. പൊലീസ് സ്റ്റേഷൻ, താലൂക്ക് ഓഫീസ്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളാണ് വൃത്തിയാക്കിയത്. തിരുനക്കര മണ്ഡൽ സേവാ പ്രമുഖ് സുമേഷ് രാജൻ, അരുൺ ടി.കെ, രഞ്ജിത് ടി.വി, ഹരീഷ് ടി.വി, റെജിമോൻ, അശോക് ലാൽ, ജിതിൻ സി.എച്ച്, അനിൽകുമാർ മാന്താറ്റിൽ തുടങ്ങിയവർ നേതൃത്വം നൽകി.