കോട്ടയം : നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിങ്ങവനം പരുത്തുംപാറ നെല്ലിക്കൽ ഇമ്പ്രയിൽ വീട്ടിൽ ജെമിനി (54), കുറിച്ചി മലകുന്നം പ്ലാമ്മൂട് വാലുപറമ്പിൽ വീട്ടിൽ സുകുമാരൻ (97) എന്നിവരെയാണ് ചിങ്ങവനം എസ്.എച്ച്.ഒ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്‌തത്. കൊറോണ ലോക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ തോതിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരിമരുന്നുകൾ ശേഖരിച്ചു വയ്ക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചിങ്ങവനം പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. എസ്.ഐ സിബി മാത്യു, സിവിൽ പൊലീസ് ഓഫീസർ സി.രാജേഷ്, സലിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.