പൊൻകുന്നം : കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയതിന്റെ രണ്ടാംദിവസവും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാതെ ഒരുവിഭാഗം പുറത്തിറങ്ങി. ഇത്തരക്കാരെ വരുതിയിലാക്കാൻ കർശന പരിശോധനയുമായി പൊലീസും രംഗത്തെത്തി. പൊൻകുന്നത്തും കാഞ്ഞിരപ്പള്ളിയിലും അനാവശ്യമായി പുറത്തിറങ്ങിയ നിരവധിപേരെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മടക്കി അയച്ചു. നിർദ്ദേശം അനുസരിക്കാത്തവർക്ക് നേരെ കാഞ്ഞിരപ്പള്ളിയിൽ പൊലീസ് ലാത്തിവീശി. പൊൻകുന്നത്ത് 28 പേർക്കെതിരെ കേസെടുത്തു.