പാലാ:കോവിഡ് വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസമായി 20 രൂപയ്ക്ക് ഉച്ചയൂണുമായി പാലാ നഗരസഭ.
മുമ്പ് ഊണ് 25 രൂപാ നിരക്കിലായിരുന്നു നൽകിയിരുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ 20 രൂപയാക്കിയാണ് നഗരസഭ നന്മയുടെ ഭക്ഷണപ്പൊതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കിഴതടിയൂർ ബാങ്കിന് സമീപമുള്ള കാന്റീനിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് 20 രൂപയ്ക്കുള്ള ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും ചടങ്ങിൽ പങ്കെടുത്തു. പാത്രം കൊണ്ടുവരുന്നവർക്ക് പാത്രത്തിലും മറ്റുള്ളവർക്ക് കടലാസ് പാക്കറ്റിലുമാണ് ഊണ് പായ്ക്ക് ചെയ്ത് നൽകുന്നത്. കുടുംബശ്രീ വനിതകളാണ് ഭക്ഷണം പാചകം ചെയ്യുന്നത്.പാലായിൽ പുറത്തു നിന്നും വന്നു താമസിക്കുന്നവർക്കും.,കടകളിലെ ജീവനക്കാർക്കും വലിയൊരു ആശ്വാസമാകുകയാണ് നഗരസഭയുടെ ന്യായവില ഭക്ഷണശാല.