പാലാ:നിർമ്മാണം പൂർത്തിയായ രാമപുരം ഗവ.ആശുപത്രിയുടെ പുതിയ മന്ദിരം അടിയന്തരമായി പ്രവർത്തന സജ്ജമാക്കണമെന്ന് ബി.ജെ.പി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകൻ ആവശ്യപ്പെട്ടു.കോടികൾ മുടക്കി നിർമ്മിച്ച ആശുപത്രിയിലേയ്ക്ക് വാങ്ങിയ ലക്ഷങ്ങളുടെ ഉപകരണങ്ങൾ പാഴാകാതെ ജനങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.