കുഴിമറ്റം : എസ്.എൻ.ഡി.പി യോഗം 1287 -ാം നമ്പർ വെള്ളുത്തുരുത്തി ശാഖയിൽ 30 മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന ഉത്സവം മാറ്റിവച്ചു. പ്രസിഡന്റ് എൻ.ജി ബിജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 30 ന് പ്രതിഷ്ഠാ വാർഷികം ചടങ്ങ് മാത്രമായി നടത്തുമെന്നും, ഭക്തജനങ്ങൾ പങ്കെടുക്കേണ്ടെന്നും സെക്രട്ടറി പി.യു ദിവ്യൻ അറിയിച്ചു.