കോട്ടയം : കൊറോണ വൈറസ് ബാധയുടെ പശ്‌ചാത്തലത്തിൽ സാധാരണക്കാരുടെ ആശങ്കകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. 21 ദിവസം രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, സ്വീകരിക്കേണ്ട മുൻകരുതലും ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച മുൻകരുതലുകൾക്ക് അദ്ദേഹം കത്തിലൂടെ പിന്തുണ അറിയിക്കുന്നു.

പ്രധാന ആവശ്യങ്ങൾ

അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം

സൗജന്യ റേഷൻ അടിയന്തര ഉത്തരവ് പുറത്തിറക്കണം

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണമടക്കം ഉറപ്പാക്കണം

പാചക വാതക വിതരണത്തിന് സംവിധാനം ഒരുക്കണം

നെല്ല് സംഭരണം മുടങ്ങി, നശിക്കാതിരിക്കാൻ നടപടി വേണം

കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണം

പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നെന്ന് ഉറപ്പാക്കണം

കൊറോണ പ്രതിരോധത്തിന് ജനപ്രതിനിധികളെയും ഉൾപ്പെടുത്തണം