കോട്ടയം: കൊറോണയും ലോക്ക്ഡൗണും സൃഷ്ടിച്ച ആഘാതം മറികടക്കാൻ സംസ്ഥാനങ്ങളെ അടിയന്തിരമായി സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ജോസ് കെ.മാണി എം.പി. രോഗവ്യാപനം തടയാൻ അനിവാര്യമായ ലോക്ക്ഡൗൺ എല്ലാ മേഖലകളിലും സമ്പൂർണ്ണ തകർച്ച സൃഷ്ടിക്കുകയാണ്. ആരോഗ്യമേഖലയ്ക്കും മതിയായ സഹായം കേന്ദ്രസർക്കാർ നൽകണമെന്നും ജോസ് കെ.മാണി പറഞ്ഞു.