ചങ്ങനാശേരി: കൊറോണ പകരുന്ന സാഹചര്യത്തിൽ സാമൂഹ്യ നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ ആദ്യ ദിനത്തിൽ ചങ്ങനാശേരി നഗരവും വിജനം. അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രമായാണ് ആളുകൾ നിരത്തിലിറങ്ങിയത്. സപ്ലൈകോകളിൽ ആളുകളുടെ നീണ്ട നിര തന്നെ രാവിലെ മുതൽ ഉച്ചവരെ ഉണ്ടായിരുന്നു. അഞ്ച് മണിക്കുശേഷം പ്രവർത്തിച്ചിരുന്ന കടകൾ പൊലീസ് അടപ്പിച്ചു.
വാഹന പരിശോധന ശക്തം
ടൗണിലും ഗ്രാമപ്രദേശങ്ങളിലും വാഹന പരിശോധന പൊലീസ് ശക്തമായി നടപ്പാക്കി. കർശനമായി നടപ്പാക്കിയിരുന്നു. ചിലയിടങ്ങളിൽ കൂട്ടം കൂടി നിന്ന ആളുകളെ പൊലീസ് എത്തി വീടുകളിലേക്ക് പറഞ്ഞയച്ചു. അവശ്യസർവീസുകൾക്ക് മാത്രമാണ് യാത്രാനുമതി നൽകിയത്.