ചങ്ങനാശേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് കെയർ കാമ്പയിന്റെ ഭാഗമായി ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടവർക്ക് ഭക്ഷണവും കുടിവെള്ളവും നൽകി. ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി, ജിൻസൺ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി റിജു ഇബ്രാഹിം, മെൽബിൻ മാത്യു, സജ്ജാദ് എം.എ, ടോണി കുട്ടം പേരൂർ, ജോജി തോമസ് എന്നിവർ നേതൃത്വം നൽകി.