ഇരവിനല്ലൂർ തൃക്കോതമംഗലം: കരിമ്പന്നൂർ കുടുംബാംഗം കൊണ്ടോടിക്കൽ പരേതനായ കെ എം ചാണ്ടിയുടെ (റിട്ട.അദ്ധ്യാപകൻ സെന്റ് തോമസ് സ്‌കൂൾ ഇരവിനല്ലൂർ) ഭാര്യ പി സി അന്നമ്മ (86,റിട്ട. അദ്ധ്യാപക എം.ഡി.യു.പി സ്‌കൂൾ വാകത്താനം) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പാത്താമുട്ടം പാടാച്ചിറ കുടുംബാംഗമാണ്.
മക്കൾ: സുജ സാം നീലഗിരി, അഡ്വ:തോമസ് സി കൊണ്ടോടി, സുഷ സൂസൻ സി (അദ്ധ്യാപിക സെന്റ് തോമസ് എച്ച്. എസ്സ് കാർത്തികപ്പള്ളി). മരുമക്കൾ: സാം കെ സാമുവൽ കുന്നുതറ നീലഗിരി. ജിമി ഇട്ട്യൂപ് കൂരൻ വീട് കാലടി, എബി കുര്യാക്കോസ് മണ്ണാത്തിപറക്കൽ വാഴൂർ.