ചങ്ങനാശേരി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ജീവനക്കാർക്ക് 1000 രൂപ വീതം സൗജന്യമായി നൽകി തൊഴിലുടമ മാതൃകയായി. റിട്ട. കരസേന ഉദ്യോഗസ്ഥനും തൃക്കൊടിത്താനം സമീർ ഏജൻസീസ് എന്ന വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ ഉടമയുമായ ഹബീബ് ഖാനാണ് തന്റെ സ്ഥാപനത്തിലെ പത്തോളം തൊഴിലാളികൾക്ക് സഹായഹസ്തമേകിയത്. ലോക്ക് ഡൗൺ തീരുന്നതുവരെ സഹായം തുടരുമെന്നും മറ്റു തൊഴിലുടമകളും അവരുടെ ജീവനക്കാരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.