അടിമാലി: തമിഴ് നാട് ചെക്ക് പോസ്റ്റിൽ ലോക്ക് ഡൗണിന്റെ മറവിൽ കൈക്കൂലി .പച്ചക്കറി, സവോള, ഉരളക്കിഴങ്ങുമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തലേയ്ക്കുള്ള ചരക്ക് വാഹനങ്ങളിൽ നിന്ന് ചെക്ക് പോസ്റ്റുകളിൽ നിൽക്കുന്ന തമിഴ്‌നാട് പൊലീസാണ് കൈക്കൂലി വാങ്ങുന്നത്. ഒരു ലോറി ലോഡ് കടത്തി വിടുന്നതിന് 1500 രുപയാണ് പടിയായി വാങ്ങുന്നത്.കഴിഞ്ഞ ദിവസം അടിമാലിയിലെ വല്ലനാട്ട് ട്രെഡേഴ്‌സ് ഉടമ അരുണിന്റെ 5 ലോഡ് സാധനങ്ങൾ കൊണ്ടുവന്ന ഇനത്തിൽ മാത്രം ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 4500 രുപ നല്കിയതിനു ശേഷമാണ് കടത്തിവിട്ടത്.സർക്കാർ ചരക്ക് നീക്കം സാധാരണ ഗതിയിലായിരിക്കും എന്ന് പറയുമ്പോഴാണ് ഇത്തരത്തിൽ കേരളത്തിലെ വ്യാപാരികളെ ഞെക്കി പിഴിയുന്നത്.ഈ പ്രശ്‌നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു