കോട്ടയം: കൈതച്ചക്ക കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു ആവശ്യപ്പെട്ടു. കൊറോണ ഭീതിയിൽ ലോറികൾ ചരക്ക് കടത്താൻ തയ്യാറാവുന്നില്ല. വിളവെടുപ്പു സമയത്തെ ഈ വെല്ലുവിളി കാർഷിക മേഖലയുടെ നടുവൊടിക്കും. പത്ത് ദിവസത്തിനുള്ളിൽ കോട്ടയത്ത് മാത്രം 500 കോടി രൂപയുടെ നഷ്ടം സംഭവിക്കും. ഇത് പൈനാപ്പിൾ കാർഷിക മേഖലയേ പാടെ തകർക്കുമെന്നും നോബിൾ മാത്യു പറഞ്ഞു.