പൊൻകുന്നം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, വാഴൂർ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിൽ പൊതുജനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ബോധവത്ക്കരണവുമായി എം.എൽ.എ. ഡോ.എൻ.ജയരാജ്. സൂപ്പർ മാർക്കറ്റുകളിൽ ഉൾപ്പെടെ കൂട്ടംകൂടി നിന്ന ആളുകൾക്ക് കൊറോണ രോഗത്തെ സംബന്ധിച്ചുള്ള ബോധവത്ക്കരണവും, സാധനങ്ങളുടെ ലഭ്യതകളെപ്പറ്റിയും വിശദീകരിച്ചു. എം.എൽ.എ.ക്കൊപ്പം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. ജെ.സന്തോഷ്‌കുമാറും ബോധവത്ക്കരണ സന്ദേശവുമായി ഉണ്ടായിരുന്നു.