വൈക്കം: കോവിഡ് പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയുമായി ചേർന്ന് എ.ഐ.എസ്.എഫ് ഹെൽത്ത് സ്‌ക്വാഡ് രൂപീകരിച്ചു. ബസ് സ്റ്റോപ്പുകൾ, ബോട്ട് ജെട്ടി, ഓട്ടോ സ്റ്റാന്റ് എന്നിവിടങ്ങളിൽ ബോധവൽക്കരണവും നടന്നു. ഐസൊലേഷനിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ കടകളിൽ നിന്നും നേരിട്ട് അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിന് 50 പേരുടെ സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ആർ.കെ രാഹുൽ, സെക്രട്ടറി വൈശാഖ്, ജോയിന്റ് സെക്രട്ടറിമാരായ അമൽ, ശ്രീലക്ഷ്മി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.