വൈക്കം: തൊഴിൽ നഷ്ടപ്പെട്ട കയർ തൊഴിലാളികൾക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ സർക്കാർ നിർദേശപ്രകാരം കയറുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതിനാൽ തൊഴിലാളികളും, കയർ പിരിച്ച് ഉപജീവനം നടത്തിയിരുന്നവരും പട്ടിണിയിലാണ്. ഈ സാഹചര്യത്തിൽ കയർ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും പെൻഷനും എത്തിച്ചുകൊടുക്കാൻ സർക്കാർ തയാറാകണമെന്ന് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് യു.ബേബി ആവശ്യപ്പെട്ടു.