കോട്ടയം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അഭയം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച തൂവാലകളുടെ വിതരണം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ എന്നിവർ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ പി കെ സുധീർ ബാബു, അഭയം ഉപദേശകസമിതി ചെയർമാൻ വി.എൻ വാസവൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, ടി.ആർ രഘുനാഥൻ, കെ.എം രാധാകൃഷ്ണൻ, പി.ജെ വർഗീസ്, ബി.ശശികുമാർ, കെ ആർ അജയ്, വി.പി ടിന്റു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മാസ്‌കിന് ക്ഷാമം വരുന്ന സാഹചര്യം വന്നതോടെയാണ് അഭയത്തിന്റെ നേതൃത്വത്തിൽ കോട്ടൺ തൂവാല ഉണ്ടാക്കി നൽകുവാൻ തീരുമാനിച്ചത്. ഒരു ലക്ഷം തൂവാലയാണ് നിർമ്മിച്ച് നൽകുന്നത്. അഭയത്തിന്റെ ഓരോ ഏരിയ കൺവീനർമാർ മുഖേനെയാവും ഇതിന്റെ വിതരണം.