കോട്ടയം: ലോക്ക്ഡൗണിനെ തുടർന്ന് കസ്റ്റമർ കെയർകേന്ദ്രങ്ങളും സേവന വ്യാപാരകേന്ദ്രങ്ങളും തുറക്കാനാവാത്ത പശ്ചാത്തലത്തിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾ ബിൽ അടയ്ക്കുന്നതിനും മറ്റു സേവനങ്ങൾക്കും ആപും പോർട്ടലും ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. ബിൽ, മൊബൈൽ റീചാർജ്, ടോപപ്പ് സൗകര്യങ്ങൾ പ്ലേ സ്റ്റോറിൽ നിന്ന് My BSNL എന്ന ആപ് ഡൗൺലോഡ് ചെയ്തും http: // portal.bsnl.in എന്ന പോർട്ടൽ വഴിയും ഉപയോഗപ്പെടുത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് വഴി ഇത് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 94478 19990, 9480191646 എന്ന നമ്പറിൽ വിളിക്കുക. ലാൻഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു മാസം സൗജന്യമായി ബ്രോഡ്ബാൻഡ് അനുവദിക്കുന്ന പദ്ധതിക്കും തുടക്കമായി.