വൈക്കം: മഹാദേവ ക്ഷേത്രത്തിനു സമീപം അന്തിയുറങ്ങുന്നവർക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കൊറോണ വ്യാപനത്തെ തുടർന്ന് ക്ഷേത്രം അടച്ചതിനാൽ പ്രാതലും, അത്താഴക്കഞ്ഞിയും കിട്ടാതെ ഇവർ ബുദ്ധിമുട്ടിലായിരുന്നു.
ഭക്ഷണ പൊതി വിതരണം ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എസ്.അപ്പു നിർവ്വഹിച്ചു. ജില്ലാ സംഘടന സെക്രട്ടറി പി.എസ് സജു, താലുക്ക് ജനറൽ സെക്രട്ടറി വിക്രമൻ നായർ ,വൈസ് പ്രസിഡന്റ് അനി മാച്ചാർ, ടൗൺ പ്രസിഡന്റ് ഗോപൻ, ജന:സെക്രട്ടറി എ.എച്ച് സനീഷ്,.എസ് നാരയണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.