തലയോലപ്പറമ്പ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പഞ്ചായത്തിലെ വെയിറ്റിംഗ് ഷെഡുകൾ, കച്ചവട സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ ഇടങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും. പഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ, എച്ച് ഐ കെ. ജി ബിന്ദു, ജിഎച്ച് ഐ മിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.