നെടുംകുന്നം: ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിൽ ഒറ്റയ്ക്ക് കഴിയുന്നവരുടെയും, 60 വയസ് കഴിഞ്ഞവരുടെയും, രോഗികളുടെയും, ഗർഭിണികളുടെയും ലിസ്റ്റുകൾ തയ്യാറാക്കൽ ആരംഭിച്ചു. ഇവ‌ർക്ക് അത്യാവശ്യഘട്ടങ്ങളിൽ മരുന്നും, വൈദ്യസഹായവും, അവശ്യസാധനങ്ങളും ദുരന്തനിവാരണസംഘം എത്തിക്കും. ഇതിനായി 25 അംഗങ്ങൾ അടങ്ങുന്ന ദുരന്തനിവാരണ വാർഡ് സമിതിയെ നിയോഗിച്ചു.