കാഞ്ഞിരപ്പള്ളി: വികസനപദ്ധതികൾക്ക് മുൻഗണന നൽകി 202021 വർഷത്തേക്കുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ അവതരിപ്പിച്ചു. 46,12,90,488 രൂപ വരവും 46,07,72,774 രൂപ ചെലവും 51,7,714 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിലെ വികസനഫണ്ടിൽ പൊതുവിഭാഗത്തിന് 5.15 കോടി രൂപയും പട്ടികജാതി വിഭാഗത്തിന് 1.89 കോടി രൂപയും പട്ടികവർഗവിഭാഗത്തിന് 52.73 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ 75.82 ലക്ഷം രൂപയും ജനറൽ പർപ്പസ് ഫണ്ടിൽ 52.68 ലക്ഷം രൂപയും വകയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ കേന്ദ്ര സംസ്ഥാന വിഹിതമായി 3 കോടി രൂപയും ഗ്രാമ ബ്ലോക്ക് ജില്ലാ വിഹിതമായി 5.5 കോടി രൂപയും ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു. വിവിധ കേന്ദ്രസംസ്ഥാന വികസനപദ്ധതികൾക്ക് 2.75 കോടി രൂപയും വകയിരുത്തി.
പാലിയേറ്റീവ് പരിചരണത്തിന് 20.61 ലക്ഷം രൂപ, മിനി മാസ്റ്റ് ,സോളാർ ലൈറ്റ് സ്ഥാപിക്കുന്നതിന് 52.83 ലക്ഷം രൂപയും കുഴൽക്കിണറുകൾക്ക് 15 ലക്ഷം രൂപയും ഉൾപ്പെടുത്തി. ശുദ്ധജല വിതരണത്തിന് 13.5 ലക്ഷം രൂപയും, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനങ്ങൾക്ക് 5 ലക്ഷം രൂപയും, യു.പി.സ്‌കൂളുകളിൽ ശൗചാലയനിർമ്മാണത്തിന് 30 ലക്ഷം രൂപയും നീക്കിവച്ചു. പ്രസിഡന്റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മറ്റു പദ്ധതികൾ
ഉത്പാദന മേഖലയ്ക്ക് 1.23 കോടി രൂപ
സേവന മേഖലയ്ക്ക് 2.85 കോടി രൂപ
പശ്ചാത്തലമേഖലയ്ക്ക് 1.75 കോടി രൂപ
മാലിന്യസംസ്‌കരണം 41.22 ലക്ഷം രൂപ
വനിതാക്ഷേമപദ്ധതികൾ 65 ലക്ഷം രൂപ
കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും 32.65 ലക്ഷം രൂപ
വയോജനക്ഷേമം 32.65 ലക്ഷം രൂപ
ലൈഫ് ഭവന നിർമ്മാണ പദ്ധതി 1.51 കോടി രൂപ
ക്ഷീരകർഷകർക്ക് സബ്‌സിഡി നൽകുന്നതിന് 15 ലക്ഷം രൂപ
ജൈവപച്ചക്കറിക്കൃഷിക്ക് 5 ലക്ഷം രൂപ
അങ്കണവാടികുട്ടികളുടെ പോഷകാഹാരം 10 ലക്ഷം രൂപ