മണർകാട് : കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മണർകാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി മാസ്‌കുകൾ വിതരണം ചെയ്തു. മണർകാട് പി.എച്ച്.സിയിലും, മണർകാട് ജനമൈത്രി പൊലീസിനുമാണ് മാസ്‌കുകൾ വിതരണം ചെയ്തത്. വാർഡ് മെമ്പർ ബിജുതോമസിന്റ നേതൃത്വത്തിൽ ഉഷാ ഗോപാലകൃഷ്ൺ ഇല്ലിക്കാപറമ്പിൽ, വിജിത വിനീഷ് മൈലപ്പള്ളി, ദീപാ ഷാജി ഇഞ്ചിക്കലാ, ശ്രീകുട്ടി വിനോദ് ഇഞ്ചിക്കലാ, സീന വിനുകുട്ടൻ ചെന്നലത്തുകുഴി, ജിഷ ജേക്കബ് പടിയറ എന്നിവരാണ് മാസ്കുകൾ നിർമ്മിച്ചത്.