ele

കോട്ടയം: ലഭ്യമായ കെട്ടിടങ്ങളെല്ലാം ഐസൊലേഷൻ വാർഡാക്കാനുള്ള നെട്ടോട്ടത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ ഇക്ട്രിക്കൽ വിഭാഗം. സ്വകാര്യ കെട്ടിടങ്ങൾക്ക് പുറമേ ആശുപത്രികളും സ്കൂളുകളുമാണ് ഐസൊലേഷൻ വാർഡാകുന്നത്.

ജില്ലയിലെ മൂന്ന് സെക്ഷനുകളുടെ കീഴിലാണ് പ്രവർത്തനം. ഇലക്ട്രിക്കൽ വിംഗിലെ കരാറുകാ‌ർ കൊറോണ ഭീതിയിൽ ജോലിക്കെത്താത്തതിനെ തുടർന്ന് വൈദ്യുത വിഭാഗം പ്രവർത്തികൾക്ക് മേൽനോട്ടവും ചെറിയ അറ്റകുറ്റപ്പണികളും ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് സ്വയം തയ്യാറായി വൈദ്യുതിവത്കരണം അടക്കം ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ന്യൂ കാഷ്വാലിറ്റി ബ്ലോക്കിന്റെ മുകളിലായി സജ്ജമാക്കുന്ന കൊറോണ ഐസൊലേഷൻ വാർഡിൽ ആണ് ഇപ്പോൾ ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതീകരണ പ്രവർത്തികൾ നടക്കുന്നത്. പാലാ ജനറൽ ആശുപത്രിയിലെ പ്രവർത്തനം ഊർജിതമായി നടക്കുകയാണ്. ആൾ ക്ഷാമം മൂലം കോട്ടയം ഡിവിഷൻ തലശേരി ജനറൽ ആശുപത്രിയിലെ കെട്ടിടം സജ്ജമാക്കുകയാണ്.