കോട്ടയം: ജില്ലയിൽ മതിയായ കാരണമില്ലാതെ നിരത്തിലിറക്കിയ 197 സ്വകാര്യവാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞേ ഇവ തിരികെ നൽകൂ. ആദ്യ മൂന്നു ദിവസം മാത്രം 1257 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇന്നലെ 161 കേസുകളും.
ജില്ലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമാണ് തുറക്കുന്നത്. ഒരു സമയം അഞ്ചിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കുന്നില്ല. കടകൾക്കു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടുന്നുണ്ട്. അനാവശ്യമായി ഇറങ്ങി നടക്കുന്നവർക്കു നേരെ പൊലീസ് ചൂരൽ പ്രയോഗിക്കുന്നുമുണ്ട്.