ഇത്തിത്താനം: കൊറോണ വ്യാപനത്തിന്റെ പശ്ചാചാത്തലത്തിൽ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന മീനഭരണി മഹോത്സവം ഒഴിവാക്കി.ക്ഷേത്ര ഉൽസവത്തോട് അനുബന്ധിച്ചുള്ള പറയ്‌ക്കെഴുന്നെള്ളിപ്പും ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 15 വരെ ക്ഷേത്രം ദർശനം അനുവദിക്കുന്നതല്ലെന്ന് ദേവസ്വം സെക്രട്ടറി ഡി പ്രവീൺ കുമാർ അറിയിച്ചു.