അടിമാലി: അടിമാലിയിലും പരിസര പ്രദേശത്തു മുളളവർക്ക് ആശ്രയമായിരുന്ന പൊലീസ് കാന്റീൻ ഇന്നലെ മുതൽ അടച്ചു.അടിമാലി ടൗണിൽ ഏറ്റവും വിലകുറച്ച് ഭക്ഷണം നൽകി വരുന്ന സ്ഥാപനം ആയിരുന്നു ഇത്. ഹർത്താൽ ദിനങ്ങളിൽ വരെ തുറന്ന് പ്രവർത്തിക്കുന്നതിനാൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു .ലോക്ക് ഡൗൺ പ്രഖ്യാപിച്ച രണ്ട് ദിവസങ്ങളിൽ ഇവിടെ നിന്ന് പാഴ്‌സൽ ആയി ഭക്ഷണം നൽകിയിരുന്നു.ഈ രണ്ട് ദിവസങ്ങളിലും തയ്യാറാക്കി വെച്ച ഭക്ഷണത്തിലധികവും മിച്ചം വരുകയാണ് ചെയ്തത്.എന്നാൽ ഇന്നലെ മുതൽ കാന്റീൻ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്.30 ഓളം തൊഴിലാളികൾ പണിയെടുത്തിരുന്ന കാന്റീൻ വൻ നഷ്ടം സഹിച്ചു മാത്രമേ തുടർന്ന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നാണ് ചുമതലക്കാർ പറയുന്നത്