പാലാ: ഫയർഫോഴ്‌സും, സിവിൽ ഡിഫൻസ് ഫോഴ്‌സും സംയുക്തമായി പാലാ ജനറൽ ആശുപത്രി ഒ.പി വാർഡും പരിസരവും വൃത്തിയാക്കി അണുവിമുക്തമാക്കി. പാലാ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ബിജു,​ സിവിൽ ഡിഫൻസ് ഫോഴ്‌സ് കോർഡിനേറ്റർ സജിമോൻ.എം എന്നിവർ നേതൃത്വം നൽകി. ഫയർഫോഴ്‌സ് ഓഫീസർമാരായ കെ പി സന്തോഷ്, പി എസ് ബാബു, ജീവൻ, സിവിൽഡിഫൻസ് ഫോഴ്‌സ് പ്രവർത്തകരായ ബെന്നി വെള്ളരിക്കാട്ടു, രാജേഷ് ജോമിൽ ജോൺ, അമൽ.കെ.സാബു, ജോസ് ജോസഫ്, സന്തോഷ് വല്ലറക്കാട്ടു, മെൽവിൻ, സൗമി, ഡാലിയ, ഗോപിക എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.