പാലാ: കൊറോണ സമൂഹവ്യാപനം തടയാൻ നടപടി സ്വീകരിക്കുന്ന പൊലീസ് സേനയ്ക്കു പിന്തുണയറിയിച്ച് മാണി സി കാപ്പൻ എം.എൽ.എ പാലാ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. പാലാ ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫ്, പാലാ സി.ഐ സുരേഷ് വി.എ, എസ്.ഐ ഷാജി സെബാസ്റ്റൻ, ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ഡി.വൈ.എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പങ്കെടുത്ത യോഗത്തിലും എം.എൽ.എ സംസാരിച്ചു.