അടിമാലി:ഗ്രാമ പഞ്ചായത്തിൽ സാമൂഹിക അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിൽ ഭക്ഷണം കഴിക്കാൻ മാർഗമില്ലാതെ കഴിയുന്നവർക്കായി നടപ്പാക്കുന്ന പദ്ധതിയാണ് സാമൂഹിക അടുക്കള .കൊറോണ രോഗവുമായി ബന്ധപ്പെട്ട് നീരീക്ഷണത്തിൽ കഴിയുന്നവർക്കും സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ നിവർത്തിയില്ലാത്തവരുമാണ് ഇതിന്റെ ഗുണഭോക്തക്കൾ .
ഇന്ന് മുതൽ 3 നേരവും ഭക്ഷണവും വീട്ടിൽ എത്തിച്ച് നല്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്.ഇവിടെ നിന്നും ഭക്ഷണം തയ്യാറാക്കി വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭക്ഷണത്തിനായി വീട്ടിൽ നിന്നും ഇറങ്ങി നടക്കേണ്ട ആവശ്യം ഇല്ല. ഭക്ഷണം ആവശ്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ മതിയാകും
പ്രസിഡന്റ്.9496045012,സെക്രട്ടറി .9496045013,വൈസ് പ്രസിഡന്റ് . 9447512190,കമ്മറ്റി ചെയർമാൻ.9656794603
കമ്മറ്റി ചെയർപേഴ്‌സൻ.9947846771,9526839153,കൂടാതെ വാർഡ് മെമ്പർ മാരെയും ബന്ധപ്പെടാവുന്നതാണ്.