പാലാ: പച്ചക്കറി, പലവൃഞ്ജനം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ച് നൽകാൻ പാലാ സ്‌പോർട്ട്‌സ് വെൽഫെയർ അസോസിയേഷൻ രംഗത്ത്. അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ഉണ്ടാവുന്ന ജനക്കൂട്ടം തടയാനും കടകൾക്കു മുന്നിൽ ക്യൂ ഉണ്ടാവുന്നതും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് സജേഷ് ശശി, സെക്രട്ടറി കെ.എസ്. പ്രദീപ് കുമാർ എന്നിവർ പറഞ്ഞു. പാലായിലും പരിസരപ്രദേശങ്ങളിലുമാണ് ഹോം ഡെലിവറി നടപ്പാക്കുക. രാവിലെ 9 മുതൽ 11 വരെ ലഭിക്കുന്ന ഓർഡറുകൾ അതത് ദിവസം സാധനങ്ങളുടെ ലഭ്യത അനുസരിച്ച് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കും. കടകളിൽ നിന്നും വാങ്ങുന്ന സാധനങ്ങളുടെ തുക മാത്രം നൽകിയാൽ മതി. സർവീസ് ചാർജ് ഈടാക്കില്ല. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. അസോസിയേഷനെ ബന്ധപ്പെടാനുള്ള നമ്പർ: 9447731320, 9946960011, 9388734092, 9447828437, 9562771162