aym

കോട്ടയം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബോട്ടിൽ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ചീപ്പുങ്കൽ കരിമഠത്തിന്റെ വിവിധ ഭാഗത്ത് വാഹനം എത്താത്ത സ്ഥലങ്ങളിലാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തിയത്. അയ്‌മനം പ്രാഥമിക ആരോഗ്യ കേന്ദ്രവും, കേശവൻ വൈദ്യൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായാണ് ബോധവത്കരണം നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ കെ.സി. അനൂപ് കുമാർ, ഗ്രന്ഥശാല സെക്രട്ടറി മനോജ് കരിമഠം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനൗൺസ്‌മെന്റ്.