പൊൻകുന്നം: കൊറോണ വൈറസിനെതിരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിനോദത്തിന്റെ പുത്തൻ തലം കണ്ടെത്തിയിരിക്കുകയാണ് എസ്.എഫ്.ഐ വാഴൂർ ഏരിയാ കമ്മിറ്റി. വീട്ടിലിരിപ്പിന്റെ വിരസതയകറ്റാൻ പുത്തൻ മാർഗത്തിൽ മത്സരം നടത്തുകയാണ്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ആസ്വാദനക്കുറിപ്പ് രചനാ മത്സരമാണ് വാട്‌സാപ്പിലൂടെ നടത്തുന്നത്.
ഓരോ ആഴ്ചയിലും ഓരോ പുസ്തകങ്ങൾ നിർദേശിക്കും. മികച്ച ആസ്വാദനക്കുറിപ്പിനാണ് സമ്മാനങ്ങൾ നല്‍കുന്നത്. ആസ്വാദനക്കുറിപ്പ് വാട്‌സാപ്പിലൂടെ അയച്ച് നൽകണം. ആവശ്യക്കാർക്ക് പുസ്തകങ്ങളുടെ ഓൺലൈൻ കോപ്പിയും കൊടുക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് ആണ് ആദ്യ ആഴ്ചയിലെ കൃതി. രചനകൾക്കും ആസ്വാദനക്കുറിപ്പ് അയക്കുന്നതിനും ഫോൺ: 6282819001, 9744867573.