പൊൻകുന്നം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഭക്ഷണത്തിനും മരുന്നിനും അവശ്യ സാധനങ്ങൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി. 'സജ്ജമാണ് ചിറക്കടവ്' എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
ചിറക്കടവിലെ ബി.ജെ.പി. മെമ്പർമാർ അവരവരുടെ വാർഡുകളിലും ബ്ലോക്ക് മെമ്പർ ചെറുവള്ളി ഡിവിഷനിലും പാർട്ടി പഞ്ചായത്ത് കമ്മിറ്റി ചിറക്കടവിന്റെ മറ്റ് മേഖലകളിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളനുസരിച്ചായിരിക്കും പ്രവർത്തനങ്ങള്‍. വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്ന ആളുകൾക്ക് സഹായങ്ങൾ ലഭ്യമാക്കും. സഹായം ആവശ്യമായവർ വിളിക്കേണ്ട നമ്പർ: 9946645498, 9074517550.