ചങ്ങനാശേരി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജനറൽ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കുള്ള മൂന്ന് നേരത്തെ ഭക്ഷണവും നഗരസഭ നൽകുമെന്ന് നഗരസഭ ആക്ടിംഗ് ചെയർമാൻ റ്റി.പി. അനിൽകുമാർ അറിയിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനവും ഇന്നു മുതൽ ആരംഭിക്കും ഇതിന്റെ ഭാഗമായിട്ടാണ് ആശുപത്രിയിലെയും ഭക്ഷണ വിതരണം ക്രമീകരിച്ചിരിക്കുന്നത്.