പൊന്‍കുന്നം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തന്നാലാവും വിധം പങ്കാളിയാകാൻ ചിറക്കടവിലെ പലചരക്കുവ്യാപാരി. പൊന്‍കുന്നം-മണിമല റോഡില്‍ ശകുന്തള്‍ സ്റ്റോഴ്സ് നടത്തുന്ന അജികുമാറും പിതാവ് പുരുഷോത്തമന്‍ നായരുമാണ് തങ്ങളുടെ കടയിലെ സാധനങ്ങളെല്ലാം അര്‍ഹര്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറായിരിക്കുന്നത്.
ഇവരുടെ ലോറികളും കാറും ജീപ്പും പ്രതിരോധപ്രവര്‍ത്തനങ്ങൾക്ക് വിട്ടുനല്‍കാമെന്ന് പൊന്‍കുന്നം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുമുണ്ട്.