കാഞ്ഞിരപ്പള്ളി: ചക്കയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പനച്ചേപ്പള്ളി പൈനുംമൂട്ടിൽ ഡൊമിനിക്കിന്റെ (നൈനാച്ചൻ) മകൻ ജിക്കു (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ വീടിനടുത്തുള്ള പുരയിടത്തിലെ റബർ മരത്തിൽ ഇരുമ്പ് ഏണി വച്ച് കയറി അടുത്തുള്ള പ്ലാവിലെ ചക്കയിടാൻ ശ്രമിച്ചപ്പോൾ ഏണി തെന്നി അടുത്തുള്ള 11 കെ.വി. ലൈനിൽ മുട്ടുകയായിരുന്നു. ജിക്കുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിന് നിസാര പരിക്കേറ്റു. ജിക്കു കോട്ടയം ഇൻഡ്സ് ഇൻഡ് ബാങ്കിലെ ജീവനക്കാരനാണ്. മാതാവ് ജാൻസി ചങ്ങനാശേരി കളിയിക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ജോ, ജിം (ബാംഗ്ളൂർ).