കോട്ടയം: കൊറോണ വ്യാപനം തടയുന്നതിനും ചികിത്സയ്ക്കുമായി തോമസ് ചാഴികാടൻ എം പിയുടെ ഫണ്ടിൽ നിന്ന് 87.50 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് 37.50 ലക്ഷം രൂപ, മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡിപ്പാർട്ട്മെന്റിൽ രണ്ട് വെന്റിലേറ്ററുകൾ, ഒരു ഡയാലിസിസ് മെഷീൻ. രണ്ട് ഐ.സി.യു കട്ടിൽ, അഞ്ച് ഇൻഫ്രാറെഡ് തെർമോമീറ്റർ മൂന്ന് മൾട്ടി പാരാ മോണിറ്റർ എന്നിവയ്ക്ക് 45 ലക്ഷം രൂപ, പാലാ ജനറൽ ആശുപത്രിക്ക് പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾക്ക് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ തുക വിനിയോഗിക്കുക.