വൈക്കം: കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പലചരക്ക്, പച്ചക്കറി കടകളിൽ പരിശോധന നടത്തി. അമ്പതോളം കടകളിൽ നടത്തിയ പരിശോധനയിൽ പലയിടത്തും വിലക്കയറ്റം, വിലവിവരം പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തി കേസ് എടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ റവന്യു, ലീഗൽ മെട്രോളജി, പോലീസ്, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. കൃത്യമായ പരിശോധന ബില്ലുകൾ ഹാജരാക്കാത്തതും കൃത്രിമ ക്ഷാമവും വിലക്കയറ്റയും ഉണ്ടാക്കുന്നതും ഒരുവിധത്തിലും അനുവദിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച പരാതികൾ 04829 231269, 9188527362, 9188527458 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം.