തലയോലപ്പറമ്പ്: കേന്ദ്ര ഗവ. പദ്ധതിയായ പി.എം.കെ.വി.വൈ സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചുു.. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്, സെൽഫ് എംപ്ലോയ്ഡ് ടെയിലർ എന്നിങ്ങനെ മൂന്ന് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് എൻ.എസ്.ഡി.സി യുടെ അക്രെഡിറ്റേഷൻ നേടിയ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഐ സി എമ്മിൽ അവസരമുണ്ട്. യഥാക്രമം 440 മണിക്കൂർ, 320 മണിക്കൂർ, 380 മണിക്കൂർ പഠനകാലയളവ് ഉള്ള കോഴ്‌സുകളിലേക്ക് പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനോടൊപ്പം പ്ലേസ്‌മെന്റും ലഭ്യമാണ്. രാജ്യമൊട്ടാകെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായും ഫോണിലൂടെയും കോഴ്‌സിൽ രജിസ്റ്റർ ചെയ്യുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡ്മിഷൻ എടുക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 28 ആണ്. വിശദവിവരങ്ങൾക്ക് 8086055533 നമ്പറിൽ ബന്ധപ്പെടാം.