കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ സെന്റർ ഇന്നു പ്രവർത്തനം ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ ഇതിനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു.

കാവിലമ്മ കേറ്ററിംഗ് സർവ്വീസ് ഉടമ അനി കിച്ചണും പാത്രങ്ങളും സൗജന്യമായി നൽകി. പലചരക്ക് സാധനങ്ങളും പച്ചകറികളും വാങ്ങുവാൻ സ്റ്റാൻറ്റിംഗ് കമ്മറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി. കുടുംബശ്രീ പ്രവർത്തകരെ പാചകത്തിന് നിയോഗിച്ചു. സ്ഥലവും പാചകക്കാരെയും ഡോ.ലാലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കി. ഇന്ന് രാവിലെ ഏഴിന് പാചകം ആരംഭിക്കും. 11.30 ന് രണ്ട് സ്വക്വാഡായി വിതരണം തുടങ്ങും. അതാത് വാർഡുമെമ്പറുടെ കൈയ്യിൽ ആ വാർഡിലെ ആവശ്യക്കാർക്ക് പൊതി എത്തിക്കും. സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ കഴിവില്ലാത്ത ആളുകളുടെ വീട്ടിൽ വാർഡ് അംഗങ്ങൾ ഭക്ഷണപ്പൊതി എത്തിക്കും.

ഭക്ഷണം ആവശ്യമുള്ളവർ രാവിലെ ഒൻപതിന് മുൻപ് വിളിക്കുക. ഫോൺ: 9961510474, 9446388678