വൈക്കം: വേമ്പനാട്ടു കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 9.15ന് തണ്ണീർമുക്കം ബണ്ടിനോട് ചേർന്ന് ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കാണപ്പെട്ടത്. 169 സെ.മി.ഉയരം, ഇളം നീലയും വെള്ളയും കൂടിയ ഹാഫ് കൈ ഷർട്ട്, കയ്യിൽ സോനാർട്ടോയുടെ കറുത്ത ഡയലുള്ള സ്റ്റീൽ വാച്ച്, കാലിൽ ബ്രൗൺ കളർ ചെരുപ്പും ധരിച്ചിട്ടുള്ള ആളുടെ തലയുടെ മുൻഭാഗം കഷണ്ടിയുണ്ട്. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.