കോട്ടയം: കൊറോണ ഭീഷണിയെ നാട് നേരിടുമ്പോൾ നിസാര കാര്യത്തെ ചൊല്ലി വീട്ടിൽ കലഹം. ഡൽഹി പൊലീസിലെ ഓഫീസറായ മദ്ധ്യവയസ്കൻ ഭാര്യയെ ചിറ്റികയ്ക്ക് ഇടിച്ച് പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡ‌ിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മണിമലയിലാണ് സംഭവം. മണിമല ഹോളിമാഗി പള്ളിക്ക് സമീപം പുതുപ്പറമ്പിൽ നസീമയ്ക്കാണ് (48) പരിക്കേറ്റത്. നസീമ വെന്റിലേറ്ററിലാണ്. ഭർത്താവ് ഷാജഹാനെ (51) നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഷാജഹാൻ സ്വയമായി ശരീരത്തിൽ മുറിവുണ്ടാക്കിയതായി പറയുന്നു. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. മണിമല സി.ഐ സാജു ജോസ്. എസ്.ഐ ജബി എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.