police

​​​​കോട്ടയം: ബംഗളൂരുവിൽ നിന്ന് എത്തിയ യുവാവ് ഹോം ക്വറന്റയിൽ നിന്നും പുറത്തിറങ്ങി. നഗരത്തിൽ ബൈക്കിൽ കറങ്ങാനെത്തിയ വിരുതൻ പൊലീസിന്റെ പിടിയിലായി. ഇന്ന് രാവിലെ പത്തു മണിയോടെ കഞ്ഞിക്കുഴിയിൽ വച്ചാണ് ഇയാൾ പൊലീസിന്റെ വലയിൽ കുടുങ്ങിയത്. ബംഗളൂരുവിൽ എം.ബി.എ വിദ്യാർത്ഥിയാണ് ഇയാൾ. തിരിച്ചെത്തിയപ്പോൾ 14 ദിവസത്തേക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നല്കിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെ റോഡിലിറങ്ങിയതോടെയാണ് കഞ്ഞിക്കുഴി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ പിടിയിലായത്. പാൽ വാങ്ങാൻ പോവുന്നുവെന്ന് പറ‌ഞ്ഞാണ് ആദ്യ പരിശോധനയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. തിരിച്ചെത്തിയപ്പോൾ പാലുമായി തിരികെ പോവുകയാണെന്ന് കരുതി പരിശോധിച്ചില്ല. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും ഇയാൾ ബൈക്കിലെത്തി. തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇയാൾ ഹോം ക്വാറന്റയിൽ കഴിയുന്ന ആളാണെന്ന് മനസിലായത്. തുടർന്ന് ഇയാളെ ആരോഗ്യവകുപ്പിന് കൈമാറി.