കോട്ടയം: കോവിഡ്-19 (കൊറോണ) കോട്ടയത്തിന് ആശ്വസിക്കാം. ഐസൊലേഷനിൽ ഇന്ന് പുതിയ അഡ്മിഷനില്ല. അതേസമയം രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കപ്പെട്ട ദമ്പതികളെ പുറത്തുവിടുന്ന കാര്യം മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കുമെന്ന് ഡി.എം.ഒ വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ എടുത്ത സ്രവങ്ങളുടെ ഫലം നെഗറ്റീവ് ആണെങ്കിലും 14 ദിവസം കൂടി പൊതുജന സമ്പർക്കത്തിൽ നിന്നും വിട്ടുനില്ക്കണമെന്നാണ് ചട്ടം. കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ തിരക്കില്ലാത്തതിനാൽ മിക്കപ്പോഴും അവിടെതന്നെ കഴിയുവാൻ മെഡിക്കൽ ബോർഡ് അനുമതി നല്കിയേക്കും.