വാകത്താനം : പൊലീസിനും ബാങ്ക് ജീവനക്കാർക്കും മാസ്‌കും, വീടുകളിൽ ഭക്ഷണവും വിതരണം ചെയ്‌ത് ബി.ജെ.പി വാകത്താനം പൊലീസ് സ്റ്റേഷനിലും, എസ്.ബി.ഐ ഞാലിയാകുഴി ശാഖയിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് മാസ്‌കുകളും കിറ്റും വിതരണം ചെയ്‌തത്. ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു വിതരണം. വാകത്താനം എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ബി.ഐ ഞാലിയാകുഴി ബ്രാഞ്ച് മാനേജർ പ്രകാശ് എന്നിവർ മാസ്‌കുകൾ ഏറ്റുവാങ്ങി. പഞ്ചായത്തിലെ ബി.ജെ.പി പ്രവർത്തകർ വീടുകളിൽ തന്നെ നിർമ്മിച്ചവയാണ് മാസ്‌കുകൾ. വാകത്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബി.ജെ.പി ഭാരവാകഹികൾ ഭക്ഷണകിറ്റുകളും വിതരണം ചെയ്‌തു. ബി.ജെ.പി പ്രവർത്തകരായ ഹരി, യദു എന്നിവർ നേതൃത്വം നൽകി.